എഡിറ്റര്‍
എഡിറ്റര്‍
വളരെ നന്ദിയുണ്ട് സര്‍,പാവപ്പെട്ടവര്‍ അധ്യാപക ജോലി സ്വപ്നം കാണെണ്ട എന്നു ഓര്‍മ്മപ്പിച്ചതിന്; 4060 എയ്ഡഡ് അധ്യാപകരെ പുനര്‍വിന്യസിച്ച വാര്‍ത്ത ഫെയ്‌സ് ബുക്കിലിട്ട വിദ്യഭ്യാസ മന്ത്രിക്ക് ഉദ്യോഗാര്‍ത്ഥികളുടെ പൊങ്കാല
എഡിറ്റര്‍
Tuesday 18th July 2017 9:12pm

തിരുവന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 4060 എയ്ഡഡ് അധ്യാപകരെ പുനര്‍ വിന്യസിച്ച കാര്യം അഭിമാനത്തോടെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിയ വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് പൊങ്കാലയുമായി പി.എസ്.സി റാങ്ക് ജേതാക്കള്‍. എയ്ഡഡ് വിദ്യാലയങ്ങളിലെ ഡിവിഷന്‍ പുനര്‍നിര്‍ണയത്തിലൂടെ തസ്തിക നഷ്ടപെട്ട 4060 അധ്യാപകരെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയം പൂര്‍ത്തിയായ ദിനത്തില്‍ തന്നെ പുനര്‍വിന്യസിച്ചത്.

ഇതിനെ കുറിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയാണ് രവീന്ദ്രനാഥ് ഫേയ്‌സ് ബുക്കില്‍ പോസ്റ്റിയത് സര്‍ക്കാരിന്റെ അഭിമാന നേട്ടമായാണ് പത്രം വിലയിരുത്തുന്നത് എന്നാല്‍ പി.എസ്.സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും നിയമനം ലഭിയ്ക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയാണ്, സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി പോസ്റ്റ് തരപെടുത്തിയ എയ്ഡഡ് അധ്യാപകര്‍ക്ക് പി.എസ്.സി റാങ്ക് ജേതാക്കള്‍ നില്‍ക്കെ തസ്തിക നിര്‍ണയത്തിലൂടെ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പോസ്റ്റ് നല്‍കിയതിനെതിരെയാണ് വിമര്‍ശനം


also read തെറ്റായ ആരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു ‘വനിത’ പബ്ലിഷര്‍ക്കും എഡിറ്റര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്.


പതിനായിരങ്ങള് കഴിവുള്ളവര് ഉന്നത നിലയില്‍ യോഗ്യരായി തൊഴിലിനു വേണ്ടി കാത്തു കിടക്കുമ്പോള്‍ കോഴ നിയമനത്തിന് ഒരു ഫുള്‍സ്റ്റോപ്പ് പോലും ഇടാതെ വീണ്ടും വീണ്ടും പുനര്‍വിന്യാസം എന്ന പേരിട്ട പിന്‍വാതില്‍ നിയമനം നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

ഒരോ നിയമനത്തിനും ലക്ഷങ്ങളാണ് മാനേജ്‌മെന്റുകള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്നത് അത് കൊണ്ട് തന്നെ എയ്ഡഡ് അധ്യാപകരുടെ നിയമനത്തിന് സംരക്ഷണം നല്‍കേണ്ടത് സ്വകാര്യ മാനേജ്‌മെന്റുകളാണ് എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടി കൈകൂലിക്കാരെ സംരക്ഷിക്കുന്നതാണ് എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
ചില കമന്റുകള്‍ വായിക്കാം

’15 20 ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത് ജോലി വാങ്ങിച്ച് അത് നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിച്ച് സുരക്ഷിതരാക്കി ഘഉഎ സര്‍ക്കാര്‍ സാധാരണക്കാരോട് കൂറു കാണിച്ചു. അതില്‍ അഭിമാനം കൊള്ളുന്ന വിദ്യാഭ്യാസ മന്ത്രി… ഗതികേട്’

‘വഴിയില്‍ ഒരു പ്രൈവറ്റ് ബസ് കേടായാല്‍ അതിലെ യാത്രക്കാരെ സൃെരേ ബസില്‍ യഥാസ്ഥാനത്ത് സൗജന്യമായി എത്തിക്കുമോ…….അത്തരം പരുപാടി ആയി…. ‘
‘ഇദ്ദേഹത്തിന് ഈ വസ്തുത മനസ്സിലാവണമെങ്കില്‍ ഇദ്ദേഹം ഏതെങ്കിലും റാങ്ക് ലിസ്റ്റില്‍ വന്നിട്ടു വേണ്ടേ’

‘എത്ര വര്‍ഷം കാത്തിരുന്നാണ് ഗവ. അധ്യാപക നാവുന്നത് ഒരു സുപ്രഭാതത്തില്‍ ലക്ഷങ്ങള്‍ കൊടുത്ത് കയറിയവരെ ഗവ വിദ്യാലയത്തില്‍ ജോലി കൊടുക്കുന്നത് ഒരു രണ്ടാം തര ഏര്‍പ്പാടായി പോയി’

‘സര്‍ ദയവായി ഇനി മുതല്‍ പണം കൊടുത്ത് സ്‌കൂളുകളില്‍ ജോലി തരപ്പെടുത്തിയെടുക്കാന്‍ പറ്റുന്നവര്‍ മാത്രം BEd ഉം SET ഉം KTET നേടിയാല്‍ മതി എന്ന് ഒരു G. O ഇറക്കി കൂടേ?? ഒരുപാട് പേരുടെ പ്രതീക്ഷ ഇങ്ങനെ തല്ലി കെടുത്തുന്നതിലും നല്ലത് അതാണ്. ഒഴിവുകള്‍ ഇല്ലാത്ത Post കളില്‍ നിയമന അപേക്ഷ ക്ഷണിച്ചു പരീക്ഷ നടത്തി PSC യുടെ സമയം കളയാതെ ഒരു circular ഇറക്കുന്നതാവും ഉചിതം.’

Advertisement