Categories

കൈ­വെട്ടി­യ കേ­സ്: പി കോയ പോ­ലി­സിനു മു­ന്നില്‍ ഹാ­ജ­രായി

മൂവാറ്റുപുഴ: അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയസമിതി അം­ഗം പ്രഫ. പി കോയ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാ­യി.
മൂവാറ്റുപുഴ സി.ഐയ്ക്ക് മുന്നില്‍ ഹാജരായ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറായില്ല. തിങ്കളാഴ്ചതന്നെ വീണ്ടും സി.ഐയ്ക്കു മുന്നില്‍ ഹാജരാകണമെന്ന് പോലിസ് അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടു­ണ്ട്.

പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെയാണോ സംഭവം നടന്നതെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കോയയെ ചോദ്യം ചെയ്യുന്നത്. തേജസ് ദിനപത്ര­ത്തിന്റെ എ­ഡി­റ്റ­റാണ് പ്ര­ഫ. പി കോയ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.