കൊച്ചി: തിരൂര്‍ ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ. സി. അയ്യപ്പന്‍ (56)അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ദളിത് ജീവിതത്തെ അതിന്റെ എല്ലാ സ്വാഭാവികതയോടുംകൂടി താളുകളിലേക്ക പകര്‍ത്തിയ എഴുത്തുകാരനായിരുന്നു സി.അയ്യപ്പന്‍. സാഹിത്യലോകത്തെ വ്യവസ്ഥകള്‍ ലംഘിക്കുന്ന രചനകളായിരുന്നു അദ്ദേഹത്തിന്റേത്. ഞണ്ടുകള്‍, സി.അയ്യപ്പന്റെ കഥകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

ശവസംസ്‌കാരം വൈകീട്ട് ആറിന് പച്ചാളം ശ്മശാനത്തില്‍ നടക്കും.