എറണാകുളം: ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പ്രൊഫ. അനസിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയം. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍ നിന്നാണ് അനസ് വിജയിച്ചത്.

അനസിന് 3992 വോട്ട് ലഭിച്ചു. യു.ഡി.എഫിലെ എതിര്‍സ്ഥാനാര്‍ഥി എം.എം മുഹമ്മദിന് 2089 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫിലെ കുഞ്ഞുമുഹമ്മദ് 1666 വോട്ട് നേടി. പി.ഡി.പിക്ക് ഇവിടെ 223 വോട്ടാണ് ലഭിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായ മുഹമ്മദ് അര്‍ഷദ് 498 വോട്ടും, കേരള കോണ്‍ഗ്രസ് മാണി സ്ഥാനാര്‍ഥി 228 വോട്ടും നേടി.