എഡിറ്റര്‍
എഡിറ്റര്‍
ദിലീപിനെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു; പിന്നില്‍ ഒരാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാനുള്ള ഗുഢാലോചന: നിര്‍മാതാക്കള്‍
എഡിറ്റര്‍
Wednesday 22nd February 2017 8:04pm

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മാതാക്കള്‍. ഒരാളെ വേട്ടയാടുന്നത് ചെറുക്കുമെന്നും ദിലീപിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.


Also read മുന്നണിയിലെ തര്‍ക്കം; കാനത്തിന്റെ ജില്ലയില്‍ സി.പി.ഐ.എമ്മും സി.പി.ഐയും പരസ്പരം ഏറ്റുമുട്ടി; സിറ്റിംങ് സീറ്റില്‍ സി.പി.ഐ നാലാമത്


നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും കൊച്ചിയില്‍ ഫിലിം ചേമ്പര്‍ ഹാളില്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ നിര്‍മാതാക്കള്‍ ആരോപിച്ചു. തിയേറ്റര്‍ ഉടമകളുടെ സമരത്തിനു ശേഷം നടന്ന സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണോ ഇതിനു പിന്നിലെന്ന സംശയമുണ്ടന്നും ഇതും അന്വേഷിക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.

ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ഇനി സിനിമയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നതായി പറഞ്ഞ നിര്‍മാതാക്കള്‍ ഡ്രൈവര്‍ സ്ഥാനത്തേക്ക് ഉള്‍പ്പെടെയുള്ള എല്ലാ നിയമനങ്ങളും കര്‍ശനമായി നിരീക്ഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നിര്‍മാതാളായ സുരേഷ് കുമാര്‍, രഞ്ജിത്, സിയാദ് കോക്കര്‍ എന്നിവരായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ പള്‍സര്‍ സുനി നേരത്തെ മറ്റു കേസുകളില്‍ പ്രതിയാണെന്ന് അറിയന്നത് നാല് ദിവസങ്ങള്‍ക്കുമുമ്പാണെന്നും അയാള്‍ക്ക് പള്‍സര്‍ സുനിയെന്ന പേരുള്ളത് പോലും ഇപ്പോഴാണ് അറിയുന്നതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

Advertisement