Categories

സിനിമാ സമരം നീട്ടിവച്ചു

കൊച്ചി: അടുത്ത ഒന്നു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിനിമാ സമരം ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചതായി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായത്. ഒരു മാസത്തേക്കുകൂടി നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. അതിനുശേഷം ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും.

രാത്രികാല ബത്തയുടെ കാര്യത്തില്‍ ഫെഫ്ക നേതൃത്വവുമായി ചര്‍ച്ച തുടരാനും തീരുമാനിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.