എഡിറ്റര്‍
എഡിറ്റര്‍
താരങ്ങള്‍ക്ക് മാനേജര്‍മാര്‍ വേണ്ട: അമ്മയ്‌ക്കെതിരെ നിര്‍മാതാക്കള്‍
എഡിറ്റര്‍
Tuesday 14th August 2012 8:42am

കൊച്ചി: താരങ്ങള്‍ക്ക് മാനേജര്‍മാരെ അനുവദിക്കാമെന്ന അമ്മയുടെ തീരുമാനത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടന. പ്രതിഫല നിര്‍ണയത്തിലും ഡേറ്റ് ലഭിക്കുന്നതിനും ഇടനിലക്കാരായി മാനേജര്‍മാരെ അനുവദിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

Ads By Google

താരങ്ങള്‍ക്ക് മാനേജര്‍മാരാകാമെന്ന് അമ്മ വ്യക്തമാക്കിയതിന് പിന്നാലെയാണ് എതിര്‍പ്പുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. യുവതാരങ്ങളില്‍ മിക്കവരും മാനേജര്‍മാര്‍ വേണമെന്ന ആവശ്യമുയര്‍ത്തിയതിനെ തുടര്‍ന്നാണ് അമ്മ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചത്. അന്യഭാഷാ താരങ്ങളെ മാനേജര്‍മാരിലൂടെ സമീപിക്കുമ്പോള്‍ മലയാളത്തില്‍ ഇതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന നിലപാടും അമ്മയ്ക്കുണ്ട്.

എന്നാല്‍ സിനിമകള്‍ക്ക് കോള്‍ഷീറ്റ് നല്‍കുന്നതിലടക്കം നിര്‍മാതാക്കളുമായി നേരിട്ടാകണം താരങ്ങള്‍ ചര്‍ച്ച നടത്തേണ്ടത് എന്ന നിലപാടാണ് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്. ഇടനിലക്കാരായി മാനേജര്‍മാര്‍ എത്തുന്നത് പ്രതിഫലവും നിര്‍മാണച്ചെലവും ഉയരുന്നതിന് കാരണമാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement