പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നടി അമല പോള്‍ രംഗത്ത്. താരങ്ങള്‍ മാനേജര്‍മാരെ വയ്ക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടിനെതിരെയാണ് അമല പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Subscribe Us:

താരങ്ങള്‍ മാനേജര്‍മാരെ ഒഴിവാക്കണമെന്നുള്ള നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് അമലാ പോള്‍ പറയുന്നത്. തന്റെ മാനേജരെ അംഗീകരിക്കാത്ത നിര്‍മാതാവുമായി സഹകരിക്കില്ലെന്നും അമല തുറന്നടിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

തനിക്ക് തന്റേതായ ചില നിബന്ധനകളൊക്കെയുണ്ട്. അത് മറ്റാര്‍ക്കും വേണ്ടി മാറ്റാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമാണെന്നും ഇതേ ചൊല്ലി തര്‍ക്കത്തിന് ഇല്ലെന്നും അമല വ്യക്തമാക്കി.

നടി പത്മപ്രിയയുടെ മാനേജര്‍ക്കെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ താരങ്ങള്‍ മാനേജര്‍മാരെ ഒഴിവാക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന തീരുമാനമെടുത്തത്.

പ്രതിഫല നിര്‍ണയത്തിലും ഡേറ്റ് ലഭിക്കുന്നതിനും ഇടനിലക്കാരായി മാനേജര്‍മാരെ അനുവദിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടന നിലപാട്.

പ്രതിഫല തര്‍ക്കം: പത്മപ്രിയയ്‌ക്കെതിരായ പരാതിയില്‍ നിഷാദിന് ജയം