എഡിറ്റര്‍
എഡിറ്റര്‍
സ്ഥാനാര്‍ത്ഥികളെച്ചൊല്ലി എറണാകുളം സി.പി.ഐ.എമ്മില്‍ പൊട്ടിത്തെറി രൂക്ഷം
എഡിറ്റര്‍
Sunday 9th March 2014 6:17pm

cpim

കൊച്ചി: ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയാക്കിയതില്‍ സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി.

എറണാകുളം നിയോജക മണ്ഡലത്തിലെ നിയുക്ത സ്ഥാനാര്‍ത്ഥിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ്.

ഇന്നസെന്റിനെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

സി.പി.ഐ.എം അനുഭാവികളല്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കുന്നത് ഗതികേടാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.

അതേസമയം താന്‍ ജയിക്കുമെന്ന് പാര്‍ട്ടിക്ക് വിശ്വാസമുള്ളതിനാലാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ഇന്നസെന്റ് പറഞ്ഞു. തന്നേക്കാള്‍ മികവുറ്റവര്‍ പാര്‍ട്ടിയിലും സിനിമയിലും ഉണ്ടായിട്ടും തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് അതിനാലാണെന്നും ഇന്നസെന്റ് തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വടകരയില്‍ ഡി.വൈ.എഫ്.ഐ നേതാവ് എം. ഷംസീറിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന സമിതി നീക്കത്തിനെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു.

Advertisement