നീളം കുറഞ്ഞവര്‍ക്കിടയില്‍ മാത്രമല്ല നീളമുള്ളവര്‍ക്കിടയിലും ഹൈഹീല്‍ ചെരുപ്പുകള്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം ചെരുപ്പുകള്‍ തങ്ങളെ ആത്മവിശ്വാസമുള്ളവരാക്കുമെന്നാണ് ഈ ചെരുപ്പ് ധരിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?

പുറംവേദനയാണ് ഹൈഹീലുണ്ടാകുന്ന ഏററവും പ്രധാന പ്രശ്‌നം. ഇത്തരം ചെരിപ്പിടുമ്പോള്‍ ശരീരം മുന്നിലോട്ടായുകയാണ് ചെയ്യുന്നത്. ഇത് പുറംഭാഗത്തിന് ആയാസമുണ്ടാക്കുന്നു. പ്രത്യേകിച്ച് പോയിന്റഡ് ഹീല്‍ ചെരുപ്പുകള്‍ ഇടുമ്പോള്‍. അതുകൊണ്ട് ഇത്തരം ചെരിപ്പിടുമ്പോള്‍ മുന്നിലേക്ക് അധികം ആയാതെ നടക്കുക. നേരായ രീതിയില്‍ നടക്കുന്നതിലൂടെ ഹൈഹീല്‍ കാരണമുണ്ടാവുന്ന നടുവേദന ഒഴിവാക്കാം. ഈ പ്രശ്‌നം അകറ്റുവാനായി യോഗ അഭ്യസിക്കുകയും ചെയ്യാം.

Subscribe Us:

കണങ്കാല്‍ വേദനയാണ് ഹൈഹീലുകള്‍ കൊണ്ടുള്ള മറ്റൊരു പ്രശ്‌നം. ഇത് കണങ്കാല്‍ വേദനയ്ക്കു കാരണമാകുന്നു. ഹൈഹീല്‍ ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവണമെന്നില്ല. എന്നാല്‍ സ്ഥിരമായ ഉപയോഗം തീര്‍ച്ചയായും ഈ പ്രശ്‌നമുണ്ടാക്കും.

ആദ്യമായി ഹൈഹീലുകള്‍ ധരിച്ചു തുടങ്ങുമ്പോള്‍ നടക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. കാല്‍പാദം വേദനിയ്ക്കുവാനും ഇത് ഇട വരുത്തും. ഹൈഹീലുകള്‍ ധരിച്ച് കുറേ ദൂരം നടക്കുന്നതും ഒഴിവാക്കണം. പരിചയമില്ലാത്തവര്‍ ഹൈഹീലുകള്‍ ധരിച്ച് വേഗത്തില്‍ നടക്കുന്നതും ബാലന്‍സ് തെറ്റുവാനും വീഴാനും ഇട വരുത്തും.