തിരുവനന്തപുരം:  ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് തസ്തികയിലേക്ക് പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷ റദ്ദാക്കണണെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി. കഴിഞ്ഞ ജൂണ്‍ 15 ന് നടത്തിയ പരീക്ഷ റദ്ദാക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്.

ചോദ്യപ്പേപ്പറില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തിയതിലുള്ള അപാകതയാണ് ഉദ്യോഗാര്‍ത്ഥികളെ വെട്ടിലാക്കിയത്. വിവിധ കേന്ദ്രങ്ങളിലെ അധ്യാപകര്‍ ഉദ്യോഗാര്‍ത്ഥികളോട് വിവിധ തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിരുന്നില്ലെന്നും ആരോപണമുണ്ട്.  ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ അര്‍ഹരായവര്‍ പരിഗണിക്കപ്പെടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ വാദം.

ഇതേ പരീക്ഷ ഒരു ഇതിനുമുന്‍പും ഒരു തവണ മാറ്റിനടത്തിയതാണ്. ഗൈഡില്‍ ഉള്ള ചോദ്യങ്ങളാണ് പരീക്ഷയില്‍ വന്നതെന്നായിരുന്നു അന്നത്തെ ആരോപണം.