കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം മാറാട് ബീച്ച് പരിസരത്ത് വന്‍തോതില്‍ സ്ഥലം വാങ്ങിക്കൂട്ടിയവരെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയും സാമ്പത്തികസ്രോതസ്സും അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സൂപ്രണ്ട് സി.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇതന്വേഷിക്കുന്നത്.

കുട്ടക്കൊലയ്ക്കുശേഷം കടപ്പുറം ഭാഗത്ത് 50 ഏക്കറിലധികം ഭൂമി ചിലര്‍ വാങ്ങിക്കൂട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ഭൂമി വാങ്ങിക്കൂട്ടിവയവരില്‍ ചില രാഷ്ട്രീയ നേതാക്കളും ട്രസ്റ്റുകളും പ്രവാസിനിക്ഷേപകരും ഉള്‍പ്പെടുന്നു. 2004ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ (ജിം) പങ്കെടുത്ത ചിലരും ഇത്തരത്തില്‍ ഭൂമിവാങ്ങിയിട്ടുണ്ടെന്നാണ് സൂചന.

വിദേശത്തും സ്വദേശത്തും പ്രവര്‍ത്തനം നടത്തുന്ന സ്വകാര്യ ട്രസ്റ്റുകളാണ് കൂടുതല്‍ സ്ഥലം സ്വന്തമാക്കിയിട്ടുള്ളത്. ഈ ട്രസ്റ്റുകളുടെ മേധാവികളെ മൊഴിയെടുക്കുന്നതിനായി വിളിച്ചുവരുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഭൂമിവാങ്ങിയ ചിലരുടെ മൊഴി ഇതിനകം തന്നെ അന്വേഷണ സംഘം എടുത്തിട്ടുണ്ട്.

ഏഴു വര്‍ഷംമുമ്പ് ഒമ്പതുപേര്‍ മരിച്ച കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ തോമസ് പി. ജോസഫ് അന്വേഷണ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് ഈ അന്വേഷണം. കൂട്ടക്കൊലയ്ക്കു പിന്നിലെ ശക്തമായ ഗൂഢാലോചന, ബാഹ്യശക്തികളുടെ ഇടപെടല്‍, അന്തഃസംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ്സ് എന്നിവയെക്കുറിച്ചൊന്നും അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ അതേക്കുറിച്ച് സി.ബി.ഐ.യോ തുല്യപ്രാധാന്യമുള്ള അന്വേഷണസംഘമോ അന്വേഷിക്കണമെന്നുമായിരുന്നു ശുപാര്‍ശ.

സി.ബി.ഐ. അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ രണ്ടു തവണ ശുപാര്‍ശ ചെയ്തങ്കിലും അത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് വിഷയംെ്രെകംബ്രാഞ്ചിനെ ഏല്പിച്ചത്. ഇതിനായി തിരുവനന്തപുരത്തുള്ള െ്രെകംബ്രാഞ്ച് ആസ്ഥാനത്ത് 507/10എന്ന െ്രെകംനമ്പറില്‍ പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.