എഡിറ്റര്‍
എഡിറ്റര്‍
ലെ.കേണലിന്റെ ഭാര്യയുടെ നഗ്ന ചിത്രം ഇന്റര്‍നെറ്റില്‍: മേജര്‍ക്കെതിരെ സൈനിത്തില്‍ അന്വേഷണം
എഡിറ്റര്‍
Friday 7th September 2012 3:04pm

ന്യൂദല്‍ഹി: ഭാര്യയുടെ നഗ്ന ചിത്രവും ഫോണ്‍ വീഡിയോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സൈന്യത്തില്‍ മേജര്‍ പദവിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ലഫ്റ്റനെന്റ് കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്.

Ads By Google

ബതീന്ദയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരാതിക്കാരനായ ലഫ്.കേണലും കുറ്റാരോപണ വിധേയനായ മേജറും.

ലഫ്.കേണലിന്റെ ഭാര്യയുടെ ചിത്രങ്ങളും വീഡിയോയും ഫോണ്‍ നമ്പറുമാണ് പത്തൊന്‍പതോളം അശ്ലീല സൈറ്റുകളില്‍ മേജര്‍ പോസ്റ്റ് ചെയത്. ഇതിനുശേഷം ഭാര്യയുടെ ഫോണിലേക്ക് അജ്ഞാതമായ പല കോളുകളും ലഭിക്കുന്നുണ്ടെന്നും പരാതിക്കാരനായ ഉദ്യോഗസ്ഥന്‍ പറയുന്നു.

ബ്രിഗേഡിയര്‍ പദവിയിലുള്ള ആളായിരിക്കും അന്വേഷണം നടത്തുക. ആര്‍മിയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.

അതേസമയം ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്നതിന് മേജറെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. ലഫ്.കേണല്‍ മേജറെ പീഡിപ്പിക്കുകയോ മറ്റോ ചെയ്തതായും വിവരമൊന്നുമില്ല.

Advertisement