ഭോപ്പാല്‍: ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക് കമ്പനിയുടെ ജലശുദ്ധീകരണ ശാലയില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നതിനെകുറിച്ച് അന്വേഷണം നടത്താന്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടു.

തിങ്കളാഴ്ചയാണ് ബിര്‍ളാ മന്ദിര പ്രദേശത്തുള്ള ചേരി നിവാസികളെയൊന്നാകെ പരിഭ്രാന്തിയിലാഴ്ത്തി ഭാരത് ഹെവി ഇലക്ട്രിക് കമ്പനിയുടെ ജലശുദ്ധീകരണ ശാലയില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നത്.

വാതക ചോര്‍ച്ചയെതുടര്‍ന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേര്‍ക്ക് സ്‌കിന്‍ ഇറിട്ടേഷന്‍ ഉണ്ടാവുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന പ്ലാന്റ് മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മീഷണര്‍തലത്തിലുള്ള അന്വേഷണത്തിനാണ് മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടത്.