ഫിറോസ്പുര്‍ :അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ് ) ജവാന്മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന ശില്‍പശാലയില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

പഞ്ചാബിലെ ഫിറോസ്പുറില്‍ ബിഎസ്എഫ് 77 ബറ്റാലിയന്‍ ആസ്ഥാനത്ത് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി നടത്തിയ ദര്‍ബാര്‍ എന്ന പരിശീലന പരിപാടിയിലാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.


Dont Miss വിഴിഞ്ഞം തുറമുഖ പദ്ധതി കരാറുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് നഗ്നമായ അഴിമതി; ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്


പവര്‍പോയിന്റ് പ്രസന്റേഷനായിരുന്നു നടന്നിരുന്നത്. വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് തന്നെ അശ്ലീല വീഡിയോകളും കടന്നുവരികയായിരുന്നു. പരിശീലനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പില്‍ അശ്ലീല വീഡിയോയുണ്ടായിരുന്നു. ഇത് അബദ്ധവശാല്‍ പ്ലേ ആവുകയായിരുന്നു.

സംഭവം അവിചാരിതമായി സംഭവിച്ചതാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. 90 സെക്കന്റാണ് അശ്ലീല വീഡിയോ പ്ലേ ആയത്.

ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബിഎസ്എഫ് അറിയിച്ചു. 12 ഓളം വനിതാ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

ബിഎസ്എഫ് അച്ചടക്കമുള്ള സേനയാണെന്നും അതിന്റെ അച്ചടക്കം, കാര്യക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും പഞ്ചാബ് ബിഎസ്എഫ് വക്താവ് ആര്‍.എസ് കത്താരിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിലും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ലാപ്‌ടോപില്‍ ഇത്തരത്തിലുള്ള അശ്ലീല വീഡിയോകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും വളരെ ഗൗരവമായി തന്നെ ഈ വിഷയത്തെ കാണുമെന്നും അതുകൊണ്ട് തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകുള്‍ ഗോയല്‍ പറഞ്ഞു.