തിരുവനന്തപുരം: മൂന്നാറിലെ പുതിയ കയ്യേറ്റം അന്വേഷിക്കാന്‍ രണ്ട് സംഘത്തെ ചുമതലപ്പെടുത്തി. ദേവികുളം സബ്കലക്ടറുടെ നേതത്വത്തിലുള്ള സംഘവും, ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തുക. ഇടുക്കി ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസാണ് ഇക്കാര്യം അറിയിച്ചത്

ദേവികുളം ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ സബ്കലക്ടറും, പീരുമേടില്‍ ആര്‍.ടി.ഒയും പരിശോധന നടത്തും. രേഖകള്‍ പരിശോധിച്ച് കൈയ്യേറ്റം നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ മാത്രമാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. തഹസില്‍ദാറും സെക്ടര്‍ ഓഫീസര്‍മാരും അതത് പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാരും സ്‌പെഷല്‍ ഓഫീസര്‍മാരും അന്വേഷണ സംഘത്തിലുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. അന്വേഷണത്തിന് ഇടുക്കി ജില്ലാ കലക്ടര്‍ മേല്‍നോട്ടം വഹിക്കും.