എഡിറ്റര്‍
എഡിറ്റര്‍
ബിയര്‍ കുപ്പിയില്‍ ഹിറ്റ്‌ലറിന്റെ ചിത്രം: കമ്പനിയ്‌ക്കെതിരെ അന്വേഷണം
എഡിറ്റര്‍
Friday 10th August 2012 9:07am

ലണ്ടന്‍: ഇറ്റാലിയന്‍ വൈന്‍ കുപ്പികളില്‍ അഡോള്‍പ് ഹിറ്റ്‌ലറുടെ ചിത്രമടിച്ച് വില്‍പ്പന നടത്തിയ കമ്പനിക്കെതിരെ അന്വേഷണമാരംഭിച്ചു. ഒരു അമേരിക്കന്‍ ടൂറിസ്റ്റിന്റെ പരാതിയെ തുടര്‍ന്നാണ് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചത്. ഇറ്റാലിയന്‍ സിറ്റിയായ ഗാര്‍ഡയില്‍ കഴിയുന്ന ഫിലാഡല്‍ഫിയ സ്വദേശിയായ മൈക്കല്‍ ഹിര്‍സ്ച്ചാണ് പരാതി നല്‍കിയത്. ഫിലാഡല്‍ഫിയയില്‍ അഭിഭാഷകനാണ് മൈക്കല്‍.

Ads By Google

താമസിക്കുന്ന ഹോട്ടലിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹിറ്റ്‌ലറിന്റെ വിവിധ തരം പോസ്റ്ററുകളുള്ള വൈന്‍ കുപ്പികള്‍ കണ്ട മൈക്കല്‍ ഇക്കാര്യം ആദ്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി. ജോണ്‍ പോള്‍ രണ്ടാമന്റെ ചിത്രങ്ങളുള്ള കുപ്പികളുമുണ്ടായിരുന്നു.

ന്യൂ-നാസിസമായാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്ന് മൈക്കല്‍ പറഞ്ഞു.

നാസിയ്‌ക്കൊപ്പം കൈ ഉയര്‍ത്തി ഹിറ്റലര്‍ നില്‍ക്കുന്ന ചിത്രമാണ് ഒന്ന്. മറ്റൊന്നില്‍ ‘ മെയിന്‍ കാഫ്’ എന്ന് ലേബര്‍ ചെയ്തിരിക്കുന്നു. ‘ എവിന്‍ വോക്ക്, എയിന്‍ റിച്ച്, എയിന്‍ ഫ്യൂറര്‍ (ഒരേയൊരു ജനത ഒരേയൊരു സാമ്രാജ്യം അതില്‍ ഒരേയൊരു അധികാരി) എന്നാണ് മറ്റൊന്നില്‍ ലേബര്‍ ചെയ്തിരിക്കുന്നതെന്നും മൈക്കല്‍ പറഞ്ഞു.

നാസിസത്തിന്റെ വക്താവായ ഹിറ്റ്‌ലറെ പ്രതീകവത്കരിക്കുന്നതിന്റെ ഭാഗമാണിതെന്ന് മൈക്കല്‍ ആരോപിച്ചു. സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

സംഭവം പ്രതിഷേധാത്മകമാണെന്നും ഇറ്റലിയുടെ സംസ്‌കാരം വംശീയതയ്‌ക്കെതിരാണെന്നും ഇറ്റലിയുടെ ദേശീയോദ്ഗ്രഥന മന്ത്രി ആന്‍ഡ്രിയ റിക്കാര്‍ഡി പറഞ്ഞു. യു.എസ് ജനതയെ ഇത് ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ട്. ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ അമേരിക്കയോട് മാപ്പുപറയുന്നതായും അദ്ദേഹം അറിയിച്ചു.

അവധിദിനങ്ങള്‍ ഇറ്റലിയില്‍ ചിലവഴിക്കാനായെത്തിയതാണ് മൈക്കലും ഭാര്യ സിന്റിയും.

Advertisement