Categories

കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ക്ക് വ്യാ­ജകത്ത്‌ :­ അ­ന്വേഷ­ണം തുടങ്ങി

തി­രു­വ­ന­ന്ത­പു­രം: മു­ഖ്യ­മ­ന്ത്രി­യു­ടെയും ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യു­ടെയും പേ­രില്‍ കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ക്ക് വ്യാ­ജ­ക­ത്ത­യ­ച്ച സം­ഭ­വ­ത്തില്‍ അ­ന്വേഷ­ണം ആ­രം­ഭിച്ചു. തി­രു­വ­ന­ന്ത­പുരം ക­മ്മീ­ഷ­ണര്‍­ക്കാണ് അ­ന്വേ­ഷ­ണ ചു­മ­തല.

ഐ പി എ­സ് ­നല്‍­കാ­നു­ള്ള ലി­സ്റ്റില്‍ ഉള്‍പ്പെ­ട്ടി­ട്ടു­ള്ള 15 ഉ­ന്നത പോ­ലിസ് ഉ­ദ്യോ­ഗസ്ഥ­രെ കേ­ന്ദ്രീ­ക­രി­ച്ചാ­ണ് അ­ന്വേ­ഷണം.

അ­തേസമ­യം വ്യ­ജ­ക­ത്തി­നെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്ക­ണ­മെന്ന് കേ­ന്ദ്ര­ത്തോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി കൊടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ മാ­ധ്യമ­ങ്ങ­ളോ­ട് പ­റ­ഞ്ഞു. സം­സ്ഥാ­നവും ഇ­ക്കാര്യം വേ­ണ്ട­രീ­തി­യില്‍ അ­ന്വേ­ഷി­ക്കു­മെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

എ­സ് പി റാ­ങ്കി­ലു­ള്ള 15 ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് സം­സ്ഥാ­­ന കേ­ഡ­റില്‍ ഐ പി എ­സ് നല്‍­കു­ന്ന കാ­ര്യ പ­രി­ഗ­ണി­ക്കാ­നി­രി­ക്കു­ന്ന വേ­ള­യി­ലാ­ണ് വ്യാ­ജ­ക­ത്ത­യ­ക്കല്‍ സം­ഭ­വ­മു­ണ്ടാ­യ­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.