Administrator
Administrator
‘ജമ്മുകശ്മീരിലെ മനുഷ്യാവകാശലംഘനം അന്വേഷിക്കണം’
Administrator
Monday 14th March 2011 8:45am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് കേന്ദ്രം നിയോഗിച്ച മധ്യസ്ഥ സമിതി ആവശ്യപ്പെട്ടു. മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അകാരണമായുള്ള അറസ്റ്റ് തടയണമെന്നും മധ്യസ്ഥസംഘം നിര്‍ദേശിച്ചു.

മനുഷ്യാവകാശം ലംഘിക്കുന്നവരെ അവര്‍ എത്രവലിയവരായാലും നിയമത്തിന് മുമ്പാകെ ഹാജരാക്കണമെന്ന് സമിതി അധ്യക്ഷനായ ദിലീപ് പദോംഗാര്‍ പറഞ്ഞു. താഴ്‌വരയിലുണ്ടായ പ്രക്ഷോഭങ്ങളില്‍ കാണാതായ യുവാക്കളെ കണ്ടുപിടിക്കുന്നതിന് സംസ്ഥാനവും കേന്ദ്രവും നടപടിയെടുക്കണമെന്നും പദോംഗാര്‍ ആവശ്യപ്പെട്ടു.

യുവാക്കളെയും പ്രക്ഷോഭകരെയും അകാരണമായി അറസ്റ്റുചെയ്യുന്നതില്‍ സമിതി അംഗമായ പ്രൊഫ. രാധാകുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും പ്രോത്സാഹനജനകമായ നടപടികള്‍ ഉണ്ടാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

അതിനിടെ താഴ്‌വരയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നതെന്നും മധ്യസ്ഥസംഘം വ്യക്തമാക്കി.

Advertisement