പത്തനംതിട്ട: കിളിരൂര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം സാക്ഷിയാക്കി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ മാതാപിതാക്കള്‍. മുന്‍ മന്ത്രി പി.കെ.ശ്രീമതിയെയും കേസില്‍ പ്രധാന സാക്ഷിയാക്കണമെന്ന് ആവശ്യപ്പെടുമെന്നും ശാരിയുടെ പിതാവ് സുരേന്ദ്രന്‍ പറഞ്ഞു.

ശാരി മരിച്ച ശേഷം 17 കാര്യങ്ങള്‍ വി.എസ്.അക്കമിട്ട് പറഞ്ഞിരുന്നു. കേസില്‍ വി.ഐ.പികളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
malayalam news

kerala news english