തമിഴ്‌നാട്: നിര്‍മാണത്തിലിരിക്കുന്ന പുതിയ അസംബ്ലി സെക്രട്ടറിയേറ്റ് കോംപ്ലക്‌സുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. ഡി.എം.കെയുടെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു ഇത്.

പുതിയ സെക്രട്ടറിയേറ്റ് കെട്ടിടം നിര്‍മ്മിക്കുന്നത് അധികചിലവിനിടയാക്കുമെന്നും നിര്‍മ്മാണത്തിലിരിക്കുന്ന സെക്രട്ടറിയേറ്റിന് വേണ്ടത്ര സൗകര്യങ്ങളില്ലെന്നും ആരോപണങ്ങളുണ്ടെന്ന് ഗവര്‍ണര്‍ എസ്.എസ്. ബര്‍നാള പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയായി വിരമിച്ചയാളുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണം നടക്കുന്നതിനാല്‍ കെട്ടിടത്തിന്റെ ഇനിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

1,000 കോടിയാണ് സെക്രട്ടറിയേറ്റിന്റെ നിര്‍മ്മാണത്തിനുവേണ്ടി ഡി.എം.കെ പ്രതീക്ഷിച്ചിരുന്ന ചിലവ്.