എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണം; പിന്നില്‍ പ്രമുഖ നടനുമായുള്ള പ്രശ്‌നമാണോയെന്ന് അന്വേഷിക്കണമെന്ന് വി.മുരളീധരന്‍
എഡിറ്റര്‍
Sunday 19th February 2017 6:46pm


കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘം ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന്‍.

തട്ടിക്കൊണ്ടു പോയതും ആക്രമിച്ചതും ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും മുരളീധരന്‍ പറയുന്നു.

പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടിയ്ക്ക് സിനിമാ മേഖലയില്‍ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നുവെന്നും. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മുരളീധരന്‍ പറയുന്നു.

സിനിമാ മേഖലയില്‍ സമരം നടന്നപ്പോള്‍ തിയ്യറ്റര്‍ ഉടമകളുടെ സംഘടനയുടെ നേതൃത്വം ഒരു മാഫിയയില്‍ നിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. നടിക്കെതിരെ നടന്ന സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചതിന് പിന്നില്‍ ഈ മാഫിയയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.


Also Read: നടിക്കെതിരായ ആക്രമണം; പ്രമുഖ നടന് പങ്കുണ്ടെന്ന് സൂചന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരിനും പങ്കെന്ന് മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര


കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ എത്ര ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement