Administrator
Administrator
റഊഫിനെതിരെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍
Administrator
Monday 19th December 2011 12:03pm

ka raufകൊച്ചി: റഊഫിനെതിരെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നികുതി വെട്ടിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് റബ്ബര്‍ കടത്തിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്.

1992ല്‍ കര്‍ണാടകയിലേക്ക് റബര്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ വീണ്ടും സജീവമായത്. നികുതി വെട്ടിച്ചാണ് റബ്ബര്‍ കടത്തിയതെന്ന ആരോപണത്തെ തുടര്‍ന്ന് ഉന്നതതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ഉത്തരവിടുകയായിരുന്നു.

അതേസമയം റബ്ബര്‍ കടത്തിയെന്ന ആരോപണവും ഇപ്പോള്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതു സംബന്ധിച്ചും തനിക്കൊന്നും അറിയില്ലെന്ന് കെ.എ റഊഫ് പ്രതികരിച്ചു. 19വര്‍ഷത്തിനുശേഷം ഇങ്ങനെയൊരു അന്വേഷണം നടത്തുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ്. ഐസ്‌ക്രീംകേസുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതിനെ തുടര്‍ന്നുണ്ടായ പകപോക്കലാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Malayalam News
Kerala News in English

Advertisement