Categories

സംസ്ഥാനത്തൊട്ടുക്ക് വി.എസ് അനുകൂല പ്രകടനം:കാരാട്ടിന്റെ കോലം കത്തിച്ചു

നീലേശ്വരം: വി.എസ് അച്യുതാനന്ദന് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനം. സി.പി.ഐ.എം ഉരുക്കുകോട്ടകളിലടക്കം രാത്രി വൈകിയും പ്രതിഷേധപ്രകടനം നടക്കുകയാണ്. കാസര്‍ഗോഡ് നീലേശ്വരത്താണ് വൈകുന്നേരം അഞ്ച് മണിയോടെ ആദ്യം പ്രകടനം നടന്നത്. വി.എസ് അനുകൂല പ്രകടനം നടക്കുന്ന വഴിയെ തന്നെ ഡി.വൈ.എഫ്.ഐ മണ്ഡലം പ്രചാരണ ജാഥയും നടന്നിരുന്നു. ഇരു പ്രകടനങ്ങളും മുഖാമുഖം കണ്ടു. ചെങ്കൊടിയേന്തി ഓട്ടോറിക്ഷ തൊഴിലാളികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ് പ്രകടനം നയിച്ചത്.

ജില്ലയില്‍ കാഞ്ഞങ്ങാട് പൂച്ചക്കാട്ട് 200 ഓളം വരുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അഴിമതി നേതാക്കന്‍മാരെ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായ കയ്യൂരില്‍ സി.പി.ഐ.എം അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. മോസ്‌കോ എന്നറിയപ്പെടുന്ന പാര്‍ട്ടിഗ്രാമമായ മടിക്കൈ, കര്‍ഷക സമരങ്ങളുടെ പോരാട്ട ഭൂമിയായ കൊടക്കാട്, വേങ്ങാപ്പാറ എന്നിവിടങ്ങളില്‍ പ്രകടനം നടന്നു.

കണ്ണൂരില്‍ കുഞ്ഞിമംഗലം, തെക്കുമ്പാട് തലായിമുക്കില്‍ പ്രടകനക്കാര്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കോലം കത്തിച്ചു. കുഞ്ഞിമംഗലം പറമ്പത്ത് 200 ഓളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഡി.വൈ.എഫ്.ഐ അംഗങ്ങളുടെയും മറ്റൊരു പ്രകടനവും നടന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൂത്ത്പറമ്പിലും വി.എസ് അനുകൂലപ്രകടനം നടന്നു. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ വി.എസ് അനുകൂല ലഘുലേഘകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് എടച്ചേരി, കൊയിലാണ്ടി, കീഴരിയൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. എറണാകുളത്ത് ഏഴിക്കര, കോട്ടയത്ത് തിരുവാര്‍പ്പ്, തീക്കോയി, തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ് പ്രകടനം നടന്നത്.

2006ല്‍ വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ആദ്യം പ്രതിഷേധ പ്രകടനം പൊട്ടിപ്പുറപ്പെട്ട കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് തന്നെയാണ് ഇത്തവണയും പ്രതിഷേധത്തിന് തുടക്കം കുറിച്ചതെന്നത് ശ്രദ്ധേയമാണ്. 2006ലെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി തീരുമാനം തിരുത്തി വി.എസിന് മത്സരിക്കാന്‍ സീറ്റ് നല്‍കുകയായിരുന്നു.

11 Responses to “സംസ്ഥാനത്തൊട്ടുക്ക് വി.എസ് അനുകൂല പ്രകടനം:കാരാട്ടിന്റെ കോലം കത്തിച്ചു”

 1. nikhil

  we need V S

 2. sham Varkala

  ലാവലിന്‍ ഗാങ്ങിനു ഒരു ഹിഡന്‍ ‍ അജണ്ട ഉണ്ട്, “തിരഞ്ഞെടുപ്പില്‍ തോല്‍ക്കണം” എന്നത്, അഥവാ ജയിച്ചാലും VS ന്‍റെ കഴിവില്‍ വേണ്ട. ജയിച്ചാല്‍ VS വിഭാഗം ആധിപത്യം സ്ഥാപിക്കുമെന്നും, ലാവ്‌ലിന്‍ തുടങ്ങിയ അഴിമതികള്‍ പുറത്ത് വരുമെന്നും, മുതലാളിമാരായി വാഴാം എന്ന ചിന്ദകള്‍ നടക്കില്ല എന്നും അവര്‍ക്ക് അറിയാം. എന്ത് നീക്ക് പോക്കിനും തയ്യാറായി നില്‍ക്കുന്ന അവര്‍ക്ക് വേണ്ടത് ഇപ്പോഴത്തെ തോല്‍വി, അത് കഴിഞ്ഞു ഭാവി സുരക്ഷിതമാക്കല്‍,, പിണറായിയുടെ മത്സരിക്കാന്‍ വയ്യ എന്ന ചിന്ദ തന്നെ VS നെ പേടിച്ചു കൊണ്ടുള്ള ഒന്നാണ്.. VS ജീവിതത്തിലും അണയാറായ ഒരു വിളക്കെന്ന പ്രത്യാശ നല്‍കുന്ന ഊര്‍ജം, അത് ഭാവിയിലേക്കുള്ള സര്‍വ അധികാര വെട്ടിപ്പിടുത്തം, അതിനായുള്ള സര്‍വ എമ്പോക്കികള്‍ ആയുമുള്ള കൂട്ട് കൂടലുകള്‍ അതിലൂടെ തുടച്ചു മാറ്റപ്പെടാവുന്ന കേസുകള്‍ .. ഇതൊക്കെയാണ് ലാവ്‌ലിന്‍ ഗാന്ഗെന്ന കമ്മ്യൂണിസ്റ്റ്‌ മാഫിയയുടെ അജണ്ട5

 3. sham Varkala

  എന്ത് സംസ്ഥാന സെക്രട്ടേറിയറ്റ്,, കളഞ്ഞിട്ടു പോ വീയെസ്സെ , ജന പിന്തുണ ഇല്ലാത്ത ഇവര്‍ എന്ത് കണ്ടിട്ട് സമിതി കൂടുന്നു,,, പാര്‍ട്ടി അച്ചടക്കതിന്റെയോ മറ്റെന്ത് ധാര്‍മികതയുടെ പേരിലും ഇനിയും ഇവരെ സഹിക്കരുത്. 140 സീറ്റിലും നിര്‍ത്തൂ സ്വന്തം സ്ഥാനര്‍തികളെ ജനം കൂടെ ഉണ്ട്,, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അങ്ങയുടെ കാല ശേഷം നശിക്കാന്‍ വിട്ടു കൊടുക്കരുത്. നിര്‍ത്തൂ 140 സീറ്റിലും ജനങള്‍ക്ക് ആവശ്യം VS ആണ്, അങ്ങയെ പോലുള്ള നല്ല കംമുനിസ്ടുകളെ ആണ്. we yes , നിങ്ങളാണ് ശരി. നിങ്ങള്‍ മാത്രം

 4. sham Varkala

  മനുഷ്യന്റെ പാര്‍ട്ടി ആയിരുന്ന കംമുന്സിറ്റ് പാര്‍ട്ടി ഇന്ന് കൊതിയന്മാരായ കുറെ മുതലാളി സേവകരുടെ പാര്‍ട്ടി ആയി മാറി..

  നൃപന്‍ ചക്രവര്‍ത്തിയെ പുറത്താക്കി തെരുവില്‍ അലയിച്ച പാര്‍ട്ടി, ഗൌരി അമ്മയെ പുറത്താക്കിയ പാര്‍ട്ടി.

  കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സ്നേഹികള്‍ VS നെ ഇഷ്ടപ്പെട്ടതില്‍ അഭിമാനിച്ചു തെറ്റ് തിരുത്തേണ്ട പാര്‍ട്ടി ആ മഹാ വിപ്ലവകാരിയെ
  നിന്ദിക്കുന്നു,

  ഇതിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ നിന്നാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പുറത്താകാന്‍ പോകുന്നത് ..

  Lavlin gang – Vs നെ ഭയക്കുന്നു.. ആ ശബ്ദത്തിലൂടെ ഉയരുന്ന കേരളത്തിന്‍റെ ജന ശബ്ദത്തെ ഭയക്കുന്നു.

  നേര് കേടുകള്‍, നന്ദി കേടുകള്‍ കാണിച്ചു കൊണ്ട് ഈ കമ്മ്യൂണിസ്റ്റ്‌ മാടംബികള്‍ ഒടുങ്ങും ഈ തിരഞ്ഞെടുപ്പോട് കൂടി ബെന്ഗാളിലും, കേരളത്തിലും.

  VS ന്‍റെ കാലം കഴിഞ്ഞ് മുഖ്യനാകം എന്ന ചിന്തയില്‍ (ഭയന്ന് കൊണ്ട്) , അടവ് നയത്തില്‍ electionil മത്സരിക്കുന്നില്ല എന്ന് ഗീര്‍ വാണം വിട്ടു സര്‍വ ഗുണ സമ്പന്നന്‍ ആയ കോടിയേരിയെ മുഖ്യനാക്കാന്‍ കൊതിക്കുന്നു പിണറായി

 5. sham Varkala

  ലാവലിന്‍ ഗാന്ഗില്‍ എന്ത് ശ്രേഷ്ടത എന്ന് ജനം തീരുമാനിക്കും. കേരള ജനത

 6. sham Varkala

  എടുത്തു മാറ്റിനെടാ ഞങ്ങളുടെ vs നെ നിന്‍റെയൊക്കെ മോന്ത ഉള്ള പടങ്ങളില്‍ നിന്നും,, അച്ഛന്‍ ക്രിമിനലോ മകന്‍ ക്രിമിനലോ കണ്ണൂര്‍ കമ്മ്യൂണിസ്റ്റ്‌ മാഫിയ ആര് വേണേലും നയിച്ചോ .. ഇരിക്കാന്‍ കേരളത്തില്‍ ഇടം കിട്ടിയിട്ട് വേണ്ടേ..

 7. ik.saleem kolikkal

  2 roopakku ari vangi tharamennu paranjja Achumante ulla kanjhi yilum patta veenu !!!!!!!

 8. varun

  ഹലോ ശ്യാം,
  താങ്കള്‍ തന്നെ എല്ലാം പറയാതെ മറ്റുള്ളവര്കും അവസരം കൊടുക്ക്‌! VS is a nice Leader and he cannot be substituted by any Leader that is living now. That party knowz. Thats why even after he doing some silly mistakes, he is still in the party. In communist party, no individual is allowed to grow more than party. VS tried that and he is now more than party. But see the other leaders, they are nothing if party is not there. But see the age of VS, he is 87. He is very energetic comparing his age. But now its time for us for young generation. Let the young leaders come tp frontline and CPIM always tries to do that comparing Congress. But I don’t support Kodiyeri as leader. Lets see what will happen. And whatever VS supporters are doing on the streat is not good. Its cheap politics. CPIM is not congress!!

 9. rajesh r

  no one should go for the polls!!!
  what is the difference between congress and left now, something was left also left now.
  LAVLIN hero on one side and PALMOLIN star on the other.
  A battle for who is the best chor!!!!!!
  No-one should go for elections!

 10. deepak

  ലാവ്‌ലിന്‍ സ്റ്റാര്‍? What’s that buddy?
  Compare lavlin with 2G, ISRO or Bofoors where proof of financial trasactions done! Congress somehow needs some case against Pinarayi! Thats y these lavalin is been discussed during election days. No other party like Pinarayi because of his straight forwardness…He will shoot what he feels to tell. He is not afraid of anything!!

  Do u know what if Pinarayi did not hold KSEB minister post during that time, Kerala would have been in a blackout during that time, that was the state of KSEB @ that time.
  And do u know who constructed Idukki dam? Its lavalin to design and build the 780 MW Idukki power station in Kerala State. They are hydro power major and now have 100 years of experiance!!! So its normal @ that critical times to grant contract to a well experienced player..But if contract not followed properly its a mistake!! But that issue should not haunt a politician through his life time…it really suck!!

  What congress want? They with the centre and the “Mafia” need to trap a great leader under some case which does not have any major proof of financial transactions. Anyway congress succeeded in it!! Our Legal system sucks!! Have to wait years to prove Innocence!!

 11. JITHESH.P

  PLS SUPPORT FOR V.S NOW OTHER WISE KERALA WILL MISS A GREAT LEADER.THE ONLY MAN AGAINST CORRUPTION.WE PEOPLE NEED HIS COURAGE.SO ALL OF US NEED TO RESPOND AGAINST HIS CONSPIRANCY AGAINST HIM IN THIS CANDIDATURE.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.