യങ്കൂണ്‍: 20 വര്‍ഷത്തിനിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സൈനികഭരണകൂടത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണത്തിലെത്തുമെന്ന് ഉറപ്പായി. ആകെ പോള്‍ചെയ്തതിന്റെ 80ശതമാനവും നേടിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്പമെന്റ് പാര്‍ട്ടി, നാഷണല്‍ യൂണിറ്റി പാര്‍ട്ടി എന്നിവയാണ് സൈന്യത്തിന്റെ പിന്തുണയോടെ മല്‍സരരംഗത്തിറങ്ങിയത്. നോബല്‍ സമ്മാനജേതാവായ ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു.

സൈന്യത്തിന്റെ കനത്ത നിരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പ് വിലയിരുത്താനായി അന്താരാഷ്ട്ര നിരീക്ഷകരേയോ മാധ്യമപ്രവര്‍ത്തകരെയോ അനുവദിച്ചിരുന്നില്ല.