എഡിറ്റര്‍
എഡിറ്റര്‍
ഗ്ലാമര്‍ റോളുകളില്‍ നിന്ന് ആക്ഷന്‍ പരിവേഷത്തിലേക്ക് പ്രിയങ്ക
എഡിറ്റര്‍
Friday 7th March 2014 4:29pm

priyanka

‘രാം ലീല’യിലെയും ‘ഗുണ്ടേ’യിലെയും ഗ്ലാമര്‍ റോളുകള്‍ക്ക് ശേഷം ആക്ഷന്‍ പരിവേഷത്തിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.

ഇന്ത്യന്‍ ബോക്‌സര്‍ മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ മേരി കോമിന്റെ റോളിലെത്തുകയാണ് ഇനി പ്രിയങ്ക.

കഥാപാത്രത്തിനു വേണ്ട തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ നടി.

‘മേരി കോം’ എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. ഒരു പെണ്‍ ബോക്‌സറിന്റെ ജീവിത കഥ ആദ്യമായാണ് വെള്ളിത്തിരയിലെത്തുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഒമങ് കമാര്‍ പറഞ്ഞു.

മേരികോമിനെ അവതരിപ്പിക്കുമ്പോള്‍ ബോക്‌സിങ് സ്വീക്വന്‍സുകള്‍ക്കായി അല്‍പം ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ അത് വിദഗ്ധരുടെ സഹായത്താല്‍ ശരിയാക്കാം. ചിത്രീകരണ സമയത്ത് എന്തു സഹായത്തിനും താന്‍ ഒരു വിളിപ്പാടകലെയുണ്ടെന്ന് മേരി കോമും അറിയിച്ചിട്ടുണ്ട്- ഒമങ് കുമാര്‍ പറഞ്ഞു.

എന്തായാലും പ്രിയങ്ക ത്രില്ലിലാണ്. സ്ഥിരം ഗ്ലാമര്‍ റോളുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു കഥാപാത്രം കൈകാര്യം ചെയ്യാന്‍ ലഭിച്ചതിന്റെ സന്തോഷത്തില്‍ കഥാപാത്രത്തിനു വേണ്ടിയുള്ള പരിശീലനത്തിലാണ് പ്രിയങ്കയിപ്പോള്‍.

Advertisement