എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം മക്കളുള്ളപ്പോള്‍ യു.പിയ്ക്ക് എന്തിനാണ് ഒരു ദത്തു പുത്രന്‍; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി
എഡിറ്റര്‍
Friday 17th February 2017 5:52pm

 

ലഖ്‌നൗ: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിക്കെതിരെ പരിഹാസങ്ങളും വിമര്‍ശനങ്ങളുമായി രാഹുലും പ്രിയങ്കയും രംഗത്തെത്തിയത്.


Also read: മോദി ബാദ്ഷയെപ്പോലെ പെരുമാറുന്നു; ജനങ്ങളെ കാണുന്നത് വെറും പട്ടികളായി: അസം ഖാന്‍


ഇന്നലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി നടത്തിയ ദത്തു പുത്രന്‍ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രിയങ്കയുടെ പരിഹാസം. ‘സംസ്ഥാനത്തിന് സ്വന്തം മക്കളുള്ളപ്പോള്‍ ദത്തു പുത്രന്റെ ആവശ്യമെന്താണെന്നായിരുന്നു’ പ്രിയങ്ക റാലിയില്‍ ചോദിച്ചത്. യു.പിയില്‍ ജനിച്ച ഭഗവാന്‍ കൃഷ്ണന്‍ ഗുജറാത്ത് കര്‍മ്മ ഭൂമിയാക്കി. ഗുജറാത്തില്‍ ജനിച്ച താന്‍ യു.പിയെയും എന്നായിരുന്നു ഇന്നലെ മോദി പറഞ്ഞിരുന്നത്. ഇതിനെ പരിഹസിച്ചായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലെ പ്രിയങ്കയുടെ പ്രസംഗം.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിയില്‍ മോദിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. നിങ്ങള്‍ ഉറപ്പ് നല്‍കിയ അച്ഛേദിന്‍ എവിടെ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ ആരോപിച്ചു.

2014ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി നല്‍കിയ ഉറപ്പുകളില്‍ ഒന്നായിരുന്നു തന്റെ മണ്ഡലമായ വാരണാസിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നത് എന്നാല്‍ അവിടെ യാതൊന്നും സംഭവിച്ചിട്ടില്ലെന്നു പറഞ്ഞ രാഹുല്‍ മാധ്യമങ്ങള്‍ വാരണാസിയില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്ത്യയെ കാണിച്ച് തരണമെന്നും ആവശ്യപ്പെട്ടു.

Advertisement