എഡിറ്റര്‍
എഡിറ്റര്‍
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് യോഗത്തില്‍
എഡിറ്റര്‍
Tuesday 7th January 2014 6:13pm

priyanka-gandhi

ന്യൂദല്‍ഹി: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റ  യോഗത്തില്‍ പങ്കെടുത്തു.

രാഹുലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തെങ്കിലും രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല.

മുതിര്‍ന്ന നേതാക്കളായ അഹ്മദ് പട്ടേല്‍, ജയ്‌റാം രമേശ് തുടങ്ങി 6 നേതാക്കള്‍ പങ്കെടുത്തതായും അവസാന അഞ്ച് മിനുറ്റ് മാത്രമാണ് പ്രിയങ്ക യോഗത്തില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സോണിയയും രാഹുലും അടുത്താഴ്ച്ച നടത്താനിരിക്കുന്ന പര്യടനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നും ചര്‍ച്ചയില്‍ പ്രിയങ്ക വെറുതെ വന്നു പോകുകയായിരുന്നെന്നുമാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാതലത്തില്‍ ഇത് രാ്ര്രഷ്ടീയത്തിലേക്കുള്ള ചുവടുവെപ്പായാണ് സൂചിപ്പിക്കുന്നത്.

Advertisement