ഇത് വരെ ബോളിവുഡില്‍ ഒരു നടിയും ബോക്‌സറായി വേഷമിട്ടുണ്ടാകില്ല. എന്നാല്‍ ഈ ചരിത്രം തിരുത്താന്‍ ഒരുങ്ങുകയാണ് നമ്മുടെ ഗ്ലാമര്‍ താരം പ്രിയങ്കാചോപ്ര.

Ads By Google

പ്രശസ്ത ബോക്‌സിംഗ് താരം മേരികോമിന്റെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്താനുള്ള ശ്രമത്തിലാണ് നായിക.  കായികതാരത്തിന്റെ ശരീരമാക്കിയെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് പ്രിയങ്കയിപ്പോള്‍.

മേരിയെ അതേപടി പകര്‍ത്തുന്നതിനായി തന്റെ ഉദരത്തില്‍ മസില്‍ പെരുപ്പിക്കാനുള്ള കഠിന ജോലികളും പ്രിയങ്ക ചെയ്യുന്നുണ്ടെന്നാണ് വാര്‍ത്താസ്രോതസ്സുകള്‍ പറയുന്നത്.

അര്‍ധ രാത്രി വരെ ശരീരം ഫിറ്റാക്കാനായി ഇവര്‍ ജിമ്മിലാണെന്നും വാര്‍ത്തയുണ്ട്.  ഈ റോള്‍ തനിക്ക് യോജിക്കുമെന്ന് സംവിധായകനെ  ബോധ്യപ്പെടുത്താന്‍ കൂടിയാണ് താരത്തിന്റെ ശ്രമം.