എഡിറ്റര്‍
എഡിറ്റര്‍
പ്രിയങ്ക ചോപ്രക്ക് കല്യാണം
എഡിറ്റര്‍
Wednesday 6th February 2013 12:45pm

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വിവാഹിതയാകുന്നു എന്നതാണ് ബോളിവുഡിലെ ഏറ്റവും പുതിയ വാര്‍ത്ത. ടെലിവിഷന്‍ താരം മോഹിത് റെയ്‌നയാണത്രേ പ്രിയങ്കയുടെ വരന്‍. കുടുംബാംഗങ്ങളാണ് പ്രിയങ്കയുടെ വരനെ കണ്ടെത്തിതെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം.

Ads By Google

പുരാണകഥ പറയുന്ന മഹാദേവില്‍ ശിവനെ അവതരിപ്പിക്കുന്നത് മോഹിത്താണ്. വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തയോട് പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡില്‍ നിന്നല്ല പ്രിയങ്കയുടെ വരനെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.

ഇരുവരുടേതും പ്രണയവിവാഹമല്ല, വീട്ടുകാര്‍ ചേര്‍ന്ന് ആലോചിച്ചുറപ്പിച്ചതാണെന്നാണ് പ്രിയങ്കയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

ബോളിവുഡ് ആരാധകര്‍ക്ക് പ്രിയങ്കയുടെ വരനെ അത്ര പരിചയമുണ്ടാകില്ലെന്നും ടെലിവിഷന്‍ പ്രേമികള്‍ക്ക് കക്ഷിയെ മനസ്സിലായിക്കാണും. ഏഷ്യാനെറ്റ് മലയാളത്തില്‍ സംപ്രേഷണം ചെയ്യുന്ന കൈലാസനാഥന്‍ എന്ന സീരിയലില്‍ സാക്ഷാല്‍ ശിവനെ അവതരിപ്പിക്കുന്നയളാണ് പ്രിയങ്കയുടെ ഭാവി വരന്‍.

Advertisement