Categories

പ്രിയങ്ക ചോപ്ര ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര ട്വിറ്റര്‍ ഹെഡ്ക്വാട്ടേഴ്‌സ് സന്ദര്‍ശിച്ചു. ട്വിറ്റര്‍ ആസ്ഥാനത്ത് നിന്നുള്ള പ്രത്യേക ക്ഷണത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. ട്വിറ്ററില്‍ കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന സാഹചര്യത്തിലാണ് പ്രിയങ്കക്ക് ക്ഷണം ലഭിച്ചത്.

താന്‍ ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിച്ച കാര്യം പ്രിയങ്ക ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ ഈ ദിവസം ഏറെ സന്തോഷപ്രദമായിരുന്നു. ക്ഷണം സ്വീകരിച്ച് ഞാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിച്ചു. അത് മഹത്തായ ഒരു അനുഭവമായിരുന്നു. എനിക്ക് ലഭിച്ച അത്ഭുതകമായ സ്വീകരണത്തില്‍ ട്വിറ്റര്‍ സംഘത്തിന് ഞാന്‍ നന്ദി പറയുന്നു’- പ്രിയങ്ക വ്യക്തമാക്കി.

ബോളിവുഡ് സിനിമയായുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് യു എസിലുള്ള പ്രിയങ്ക ട്വിറ്ററില്‍ ഏറെ ആഘോഷിക്കപ്പെടുന്ന താരമാണ്. നിലവില്‍ 196,903 ഫോളോവേഴ്‌സാണ് പ്രിയങ്കക്കുള്ളത്. അടുത്ത് തന്നെ അത് 200,000 ആയി ഉയരുമെന്നാണ് കരുതപ്പെടുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.