കരിയറിലെ ആദ്യത്തെ ഐറ്റം ഡാന്‍സിനായുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് സ്റ്റാര്‍ ആക്ട്രസ് പ്രിയങ്ക ചോപ്ര.  സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ഷൂട്ടൗട്ട് അറ്റ് വദാല എന്ന ചിത്രത്തിലാണ് താരം ആദ്യമായി ഐറ്റം സോങ്ങുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

Ads By Google

ലഭിക്കുന്ന വിവരമനുസരിച്ച് 11 തരത്തിലുള്ള പാര്‍ട്ടുകളാണ് ഐറ്റം ഡാന്‍സ് ചെയ്യാനായി പ്രിയങ്ക ചോപ്ര കേട്ടതെന്നാണ് അറിയുന്നത്. ഒരേ പാട്ട് തന്നെ 8 വ്യത്യസ്ത വേരിയേഷനുകളിലും പ്രിയങ്ക കേട്ടിരുന്നത്രേ. അതിന് ശേഷം മാത്രമാണ് താരം ഐറ്റം ഡാന്‍സ് ചെയ്യാനുള്ള സമ്മതം മൂളിയതെന്നാണ് അറിയുന്നത്.

തന്റെ ആദ്യത്തെ ഐറ്റം നമ്പര്‍ ഒരു തരത്തിലും മോശമാവാന്‍ പാടില്ലെന്ന നിര്‍ബന്ധം താരത്തിനുണ്ടായിരുന്നു. ആദ്യ സോങ് കേട്ടതിന് ശേഷം സംവിധായകന്‍ അതിന്റെ വ്യത്യസ്ത വേരിയേഷനുകളും പ്രിയങ്കയ്ക്കായി കേള്‍പ്പിക്കുകയായിരുന്നത്രേ.

പാട്ടിന്റെ കോറിയോഗ്രാഫര്‍ അഫ്മദ് ഖാനാണെന്നതും പ്രിയങ്കയ്ക്ക് സന്തോഷം നല്‍കുന്നുണ്ട്. ഇദ്ദേഹത്തിന്റെ കയ്യില്‍ തന്റെ ഐറ്റം നമ്പര്‍ ഭദ്രമായിരിക്കുമെന്ന വിശ്വാസവും പ്രിയങ്കയ്ക്കുണ്ട്.

പ്രിയങ്കയുടെ ആദ്യത്തെ ഐറ്റം നമ്പര്‍ തന്റെ സിനിമയിലൂടെയാകുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഐറ്റം സോങ് ഹിറ്റാകുമെന്നതില്‍ ഒരു സംശയവുമില്ലെന്നും മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ ഒരു പാട്ടിനായി മാത്രം നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.