എഡിറ്റര്‍
എഡിറ്റര്‍
പപ്പയില്‍ സുരേഷ് ഗോപിക്കൊപ്പം പ്രിയാമണി
എഡിറ്റര്‍
Thursday 23rd January 2014 12:13am

suresh-gopi

ചെറിയ ഇടവേളക്ക് ശേഷം വീണ്ടും അച്ഛന്‍ വേഷത്തിലെത്തുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. പ്രശാന്ത് മാമ്പുള്ളിയുടെ പപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി പത്ത് വയസുകാരന്റെ അച്ഛനായെത്തുന്നത്.

അച്ഛനും മകനുമിടക്കുള്ള ബന്ധമായിരിക്കും പപ്പയിലെ പ്രധാന ഇതിവൃത്തം. ഇതൊരു കുടുംബച്ചിത്രമാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി സമ്മതം മൂളിയിട്ടുണ്ടെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിജു മൈനകപ്പാലി പറഞ്ഞു.

മകന് വേണ്ടി എല്ലാം വെടിയുന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷമാണ് പ്രിയാമണിക്ക്.

സുരേഷ് ഗോപി ഗാനം ആലപിക്കുന്നുണ്ടെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ലൗവ് സ്റ്റോറിക്കും ഭഗവാനും ശേഷമുള്ള പ്രശാന്തിന്റെ മൂന്നാമത്തെ ചിത്രമാകും പപ്പ.

Advertisement