തന്റേടി എന്ന പേര് പ്രിയാമണിയ്ക്ക് പണ്ടേ ഉള്ളതാണ്. എന്നാല്‍ ഇത്രയ്ക്ക് തന്റേടം പാടുണ്ടോ എന്നാണ് സിനിമാക്കാരുടെ ചോദ്യം.

നടി തുറന്നു പറയുന്ന പ്രകൃതക്കാരിയാണ്. പലപ്പോഴും ഇത് വിവാദത്തിലെത്താറുണ്ട്. എന്നാലിത്തവണത്തെ തുറന്നു പറയല്‍ ഇത്തിരിക്കൂടിപ്പോയെന്നാണ് നടിയുമായി അടുപ്പമുള്ളവര്‍ പോലും പറയുന്നത്.

‘രക്ത ചരിത്ര’ എന്ന സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചാണ് നടിയുടെ പുതിയ കമന്റ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്
മണ്ടത്തരമായിപോയി എന്നാണ് പ്രിയ പറഞ്ഞത്.

സുര്യ, വിവേക്, ഒബ്‌റോയി ടീമിനെ നായകരാക്കി രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രമാണ് രക്തചരിത്ര. മൂന്ന് ഭാഷയിലായി നിര്‍മിച്ച ഈ ചിത്രം തകര്‍പ്പന്‍ ഹിറ്റാവുമെന്നായിരുന്നു നടിയുടെ പ്രതീക്ഷ. എന്നാല്‍ ഹിന്ദിയിലും തെലുങ്കിലും വലിയ കുഴപ്പമില്ലാതെ ഓടിയെങ്കിലും തമിഴില്‍ സിനിമ തകരുകയായിരുന്നു. രക്തചരിത്രയിലൂടെ ഇമേജ് കുതിച്ചുയരുമെന്ന് കരുതിയ പ്രിയയ്ക്ക് ആ സ്വപ്‌നം തകര്‍ന്നതിലുള്ള ദേഷ്യമാണ് ഈ തുറന്നു പറയലിനു പിന്നിലെന്നാണ് സിനിമാക്കാരുടെ ഭാഷ്യം.