ചുരുങ്ങിയ കാലയളവില്‍ തന്നെ നല്ല നടി എന്ന പേരുലഭിച്ച തെന്നിന്ത്യന്‍ താരമാണ് പ്രിയാമണി. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം പ്രിയ ഇപ്പോള്‍ തിളങ്ങി കഴിഞ്ഞു. പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള  ദേശീയ അവാര്‍ഡും ഈ താരത്തിനെ തേടിയെത്തി.

പ്രിയാമണി നാഗാര്‍ജുനയൊടൊപ്പം അഭിനയിച്ച തെലുങ്കു ചിത്രമാണ് റഗാഡയിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രിയ. റെഡിഫ്.കോമിനുവേണ്ടി രാധിക രാജാമണി ചെയ്ത അഭിമുഖത്തില്‍ നിന്ന്.

‘റഗഡ’യില്‍ തെരെഞ്ഞെടുക്കാന്‍ കാരണമെന്താണ്? നാഗാര്‍ജുന നായകനാണെന്നുള്ളത് ഒരു പ്ലസ് പോയിന്റൊയികണ്ടിരുന്നോ?

Subscribe Us:

തീര്‍ച്ചയായും. നാഗാര്‍ജുനയുടെ സാന്നിധ്യത്തിന് പുറമേ ചിത്രത്തിന്റെ കഥയും എന്നെ സ്വാധീനിച്ചു. വീരു പോട്‌ല ഈ കഥ പറഞ്ഞപ്പോള്‍ എനിക്ക് വളരെ രസകരമായി തോന്നി. ഇത് ഒരു കോമേഴ്യല്‍ ചിത്രമാണ്.

റഗഡാ ഒരു ആക്ഷന്‍ എന്റര്‍ ടൈനറല്ലേ. ഇതില്‍ രണ്ട് നായികമാര്‍ക്ക് സ്ഥാനമുണ്ടോ

ഇതൊരു എന്റര്‍ടൈനറാണ്. എനിക്കും അനുഷ്‌കക്കും കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഈ ചിത്രത്തിലുണ്ട്.അടുത്ത പേജില്‍ തുടരുന്നു