പരുത്തിവീരന്‍, പ്രാഞ്ചിയേട്ടന്‍, തിരക്കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏവരേയും അമ്പരപ്പിച്ച നടിയാണ് പ്രിയാമണി. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിക്കുന്ന പുതിയ വേഷവുമായി പ്രിയ എത്തുകയാണ്.

മൂന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരേ സമയം റീലീസ് ചെയ്യുന്ന ചാരുലതയെന്ന ഹൊറര്‍ ചിത്രത്തില്‍ സയാമീസ് ഇരട്ടകളെയാണ് പ്രിയ അവതരിപ്പിക്കുന്നത്. തായ് ചിത്രമായ എലോണിന്റെ റീമേക്കാണ് ചാരുലത.

Subscribe Us:

തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം റീലീസ് ചെയ്യും. പൊന്‍കുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യം കന്നടയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ  വര്‍ക്കുകള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും മറ്റ് ഭാഷകളിലെ നിര്‍മാണം നടക്കുക.

യോഗിഷ് ദ്വര്‍കിഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മലയാളത്തില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.