പ്രാഞ്ചിയേട്ടന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം പ്രിയാമണി വീണ്ടും മലയാളത്തിലേക്കെത്തുന്നു . ഗ്ലാമര്‍ വേഷത്തിലാണെന്ന് പ്രത്യേകതകൂടിയുണ്ട് ഈ വരവിന്. മഹാദേവ് സംവിധാന എക്‌സ്‌ക്യൂസ്മീ എന്ന ചിത്രത്തിലാണ് പ്രിയാമണി മേനിപ്രദര്‍ശനവുമായെത്തുന്നത്. ചിത്രത്തിലെ പ്രിയാമണിയുടെ നായകന്‍ ബാലകൃഷ്ണയാണ്.

മലേഷ്യയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ഇന്ദു എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിക്കുന്നത്.വലിയൊരു കോടീശ്വരന്റെ സഹോദരിയായ ഇന്ദു മലേഷ്യയില്‍ പഠനത്തിനായി എത്തുന്നു. സുന്ദരിയും വായാടിയുമായ ഇന്ദു യുവാക്കളുടെ ഹരമായി മാറിയത് പെട്ടെന്നായിരുന്നു. ചെറുപ്പക്കാര്‍ അവളുടെ പിന്നാലെയായി. ഇന്ദു അവരെയൊന്നും നിരാശപ്പെടുത്തിയുമില്ല. മലേഷ്യയിലെ യുവവ്യവസായികള്‍ക്കു പോലും ഇന്ദു ഒരു ലഹരിയായി.

ഒരുദിവസം ആദിത്യന്‍ (ബാലകൃഷ്ണ) എന്ന ചെറുപ്പക്കാരന്‍ ഇന്ദുവിനെ കണ്ടുമുട്ടി. ഏകാകിയും ചെറിയ കാര്യത്തിനുപോലും ടെന്‍ഷന്‍ അനുഭവിക്കുന്നവനുമായ ആദിത്യന് ഇന്ദുവിന്റെ സാമീപ്യം പുതിയൊരു അനുഭവമായിമാറി. അന്നുമുതല്‍ ആദിത്യന്‍ ഇന്ദുവിനെ സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങി. ഓരോ ശ്രമവും പരാജയമായപ്പോള്‍ ആദിത്യന് നിരാശ കൂടിവന്നു. ഒടുവില്‍ ആദിത്യനെ കൂടുതല്‍ മനസിലാക്കിയപ്പോള്‍ ഇന്ദു അവനെ ഇഷ്ടപ്പെട്ടുതുടങ്ങി.

നാഗന്‍ പിക്‌ച്ചേഴ്‌സിനുവേണ്ടി നാഗന്‍പിള്ള നിര്‍മ്മിക്കുന്ന എക്‌സ്‌ക്യൂസ്മീയുടെ തിരക്കഥ സംവിധാനംമഹാദേവ്, കഥവിജയേന്ദ്ര പ്രസാദ്, ക്യാമറബാലമുരുകന്‍, എഡിറ്റര്‍ കോലഭാസ്‌കര്‍, സംഗീതംമണി ശര്‍മ്മ.