നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ ഇടപെടണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, ഫഹദ് തുടങ്ങിയ പ്രമുഖ നടന്മാരെല്ലാം തന്നെ നീതിക്കായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തിന് ഇരയായ നടി അമ്മ എന്ന സംഘടനയിലെ അംഗമാണ്. അമ്മ അംഗത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സംഘടനയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു സെലിബ്രിറ്റിയുടെ ഗതി ഇതാണെങ്കില്‍ സാധാരണക്കാരുടെ ഗതി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രിഥ്വിരാജ്, ടൊവിനോ, മുകേഷ്, മേജര്‍ രവി തുടങ്ങിയ താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ആക്രമണത്തിന് ഇരയായ നടിയ്ക്ക് പിന്തുണ അറിയിച്ച ഇവര്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം സംഭവത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള മുന്‍നിര താരങ്ങള്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.