ന്യൂദല്‍ഹി: കുപ്രസിദ്ധമായ പ്രിയദര്‍ശിനി മട്ടു വഘധക്കേസില്‍ പ്രതി സന്തോഷ് ഹെഗ്‌ഡേയ്ക്ക് സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച. നേരത്തേ ഹെഗ്‌ഡേയ്ക്ക ദല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നു. 1996ലാണ് ഐ പി എസ് ഉദ്യോഗസ്ഥന്റെ മകനും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാര്‍ത്ഥിയുമായിരുന്ന സന്തോഷ് ഹെഗ്‌ഡേ മൂന്നാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പ്രിയദര്‍ശിനി മട്ടുവിനെ ബലാല്‍സംഗം ചെയ്തുകൊന്നത്.

കേസിന്റെ തുടക്കത്തില്‍ വിചാരണകോടതി ഹെഗ്‌ഡേയ വെറുതേവിട്ടിരുന്നു. എന്നാല്‍ ഇത് ദല്‍ഹി ഹൈക്കോടതി വിധി അസാധുവാക്കുകയും ഹെഗ്‌ഡേയ്ക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഹെഗ്‌ഡെ സുപ്രീംകോടതിയെ സമീപിച്ചത്.