എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡില്‍ പ്രിയദര്‍ശന്റെ നാടോടികള്‍: ഒപ്പം സന്തോഷ് ശിവനും സാബു സിറിലും
എഡിറ്റര്‍
Thursday 21st June 2012 10:58am

തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം നാടോടികള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. തമിഴില്‍ ശശികുമാറും ടീമും ഒരുക്കിയ നാടോടികള്‍ ബോളിവുഡിലെത്തിക്കുന്നത് പ്രിയദര്‍ശനാണ്. പ്രിയന് ശക്തിപകരാന്‍ കൂടെ മറ്റ് രണ്ട് പ്രതിഭകളുമുണ്ട്. സന്തോഷ് ശിവനും സാബു സിറിലും.

ബോളിവുഡിലെ ജനപ്രിയ സംവിധായകരിലൊരാളായ പ്രിയന്റെ പത്തൊന്‍പതാമത് ബോളിവുഡ് ചിത്രമാണ് നാടോടികള്‍. തെന്നിന്ത്യയിലെ ശ്രദ്ധിക്കപ്പെട്ട പല ചിത്രങ്ങളിലും ഇതിനകം തന്നെ പ്രിയന്‍ ബോളിവുഡിലെത്തിച്ചിട്ടുണ്ട്. ഇവയില്‍ മിക്കതും ബോളിവുഡിലും ക്ലിക്കായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് നാടോടികള്‍ റീമേക്ക് ചെയ്യാന്‍ പ്രിയന്‍ ഒരുങ്ങുന്നത്.

എക്കാലത്തെയും ഹിറ്റുകളിലൊന്നായി കാലാപാനിയില്‍ പ്രിയനൊപ്പം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സന്തോഷ് ശിവനുമുണ്ടായിരുന്നു. പതിനേഴ് വര്‍ഷം മുമ്പ് പിറന്ന ആ കൂട്ടുകെട്ട് ഹിന്ദിയിലും സംഭവിക്കുകയാണ്. ഒപ്പം കലാസംവിധാനരംഗത്ത് മുന്‍നിരക്കാരനായ സാബുസിറിലുമുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രമാണ് മലയാളത്തില്‍ പ്രിയന്‍ അവസാനം ചെയ്തത്. ഇതിനുശേഷം ഹിന്ദിയില്‍ തേസ് എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇവ രണ്ടും പ്രതീക്ഷിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ ബോളിവുഡിലൂടെ ശക്തമായൊരു തിരിച്ചുവരവിനാണ് പ്രിയന്‍ ഒരുങ്ങുന്നത്.

Advertisement