Categories

പ്രിയന്റെ ഹിന്ദി ചിത്രത്തില്‍ അമീര്‍ ഖാനൊപ്പം മോഹന്‍ലാലും

പ്രിയന്റെ ഹിന്ദി ചിത്രത്തില്‍ അമീര്‍ ഖാനൊപ്പം മോഹന്‍ലാലും. പ്രിയന്റെ സ്വപ്‌നമായ ഈ പ്രോജക്ടില്‍ എട്ട് പേരുടെ കഥയാണ് പറയുന്നത്. ഇതില്‍ ഒരു കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുമെന്നും പ്രിയന്‍ വെളിപ്പെടുത്തി.

സിനിമയുടെ കഥ ഇഷ്ടപ്പെട്ട ആമിര്‍ ഖാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. തിരക്കഥാ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആമിര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പതിവ് കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും തന്റെ പുതിയ ചിത്രം. പാട്ടുകളും ഹാസ്യരംഗങ്ങളുമുണ്ടാവില്ലെന്നും പ്രിയന്‍ വ്യക്തമാക്കി.

ബിഗ് ബിയുടെ നായകനാക്കി ഒരു ചിത്രം തന്റെ സ്വപ്‌നമാണെന്നും പ്രിയന്‍ വെളിപ്പെടുത്തി. പരസ്യചിത്രങ്ങള്‍ക്കായി മാത്രമേ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഇനി അദ്ദേഹത്തെ വച്ച് ഒരു സിനിമയെടുക്കാനുള്ള ആഗ്രഹമുണ്ടെന്നും പ്രിയന്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം ഏറെ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കാഞ്ചീവരം പോലെ പ്രിയന്റെ കരിയറിലെ മറ്റൊരു മികച്ച ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

വമ്പന്‍ താരനിരയെ അണിനിരത്തി പ്രിയന്‍ സംവിധാനം ചെയ്ത ‘തേസ്’ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. തേസിലും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ സ്‌കോട്ട്‌ലാന്റ് യാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ലാലെത്തുന്നത്. അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, കങ്കണ റാവത്ത്, സയീദ് ഖാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.