എഡിറ്റര്‍
എഡിറ്റര്‍
ആക്ഷ്ന്‍ നായികയായി പ്രിയാമണി
എഡിറ്റര്‍
Friday 15th November 2013 9:32pm

priyamani,dad

ഒരിടവേളക്ക് ശേഷം ദേശീയ അവര്‍ഡ് ജേതാവായ പ്രിയമണി വീണ്ടും കോളിവുഡ് ബിഗ് സ്‌കീനിലേക്കെത്തിയ ചിത്രമാണ് ചാണ്ടി. നായികക്ക് പ്രാധാന്യമുള്ള സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയാമണിയുടെ തിരിച്ചുവരവ്.

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സിനിമ സമുദ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്.  കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സിനിമയിലെ ആക്ഷന്‍ രംഗങ്ങളിലെ പൂര്‍ണ്ണതയ്ക്കായി വാള്‍ പയറ്റും, ആര്‍ച്ചറിയും അക്രോബാറ്റിഗ്‌സുമൊക്കെ ഒരു കൈ നോക്കുകയുണ്ടായി പ്രിയാമണി.

പ്രതികാരധാഹിയായ ഒരു ധീര വനിതയായാണ് പ്രിയ ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ശരത് കുമാറുമെത്തുന്നുണ്ട്.

പ്രിയയെ സഹായിക്കുന്ന പോലീസ് ഓഫീസറുടെ വേഷമാണ് ശരത് കുമാറിന്. ഇതിനകം റിലീസായി കഴിഞ്ഞ സിനിമയെ കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. സിനിമയിലെ പ്രിയയുടെ അഭിനയ പാടവത്തെ പ്രമുഖരെല്ലാം പ്രകീര്‍ത്തിച്ചു കഴിഞ്ഞു.

Advertisement