എഡിറ്റര്‍
എഡിറ്റര്‍
പുരുഷനായി പ്രിയാമണി വീണ്ടും മലയാളത്തിലേക്ക്
എഡിറ്റര്‍
Monday 22nd October 2012 2:07pm

പ്രിയാ മണി വീണ്ടും മലയാളത്തിലേക്ക് വരുന്നു…യെസ് അയാം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്.

രാസലീല എന്ന ചിത്രത്തിനുശേഷം മജീദ് മാറാഞ്ചേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് യെസ് അയാം. ജനിതക വൈകല്യങ്ങള്‍ മൂലം പുരുഷനായി തീരുന്ന യുവതിയുടെ കഥയാണ് യെസ് അയാം പറയുന്നത്.

Ads By Google

താന്‍ പുരുഷനാണെന്ന് മറച്ചുവെയ്ക്കാന്‍ പാടുപെടുന്ന വൈഗ എന്ന കഥാപാത്രമായാണ് പ്രിയാമണി ചിത്രത്തിലെത്തുന്നത്. സ്ത്രീയുടെ മനസായിരുന്നിട്ടും പുരുഷനായി ജീവിക്കാന്‍ പാടുപെടുന്ന വ്യക്തിയുടെ ജീവിതം അഭ്രഭാളിയില്‍ മികച്ച രീതിയില്‍ പകര്‍ത്താനായിരിക്കും പ്രിയാമണിയുടെ ശ്രമം.

പ്രിയാമണി ചെയ്ത വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും യെസ് അയാമിലേതെന്നും ചിത്രം താരത്തിന് ഒരു ബ്രേക്ക് ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

പ്രിയാമണി ഇരട്ട വേഷത്തിലെത്തിയ ചാരുലത എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗ്രാന്റ് മാസ്റ്ററിന്‌ ശേഷമാണ് പ്രിയാമണി മലയാളത്തിലേക്ക് എത്തുന്നത്.

Advertisement