തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന പ്രിയാമാണി ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം ഷാരൂഖ് ഖാനൊപ്പമാണ് പ്രിയ ചുവട് വെക്കുന്നത്.

ബോളിവുഡ് സിനിമാലോകം  വ്യത്യസ്തമായ മേഖലയാണെന്നും  ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യുന്നത് കൊണ്ട്  താന്‍ ബ്രാന്‍ഡ് ചെയ്യപ്പെടുമെന്ന ആശങ്ക തനിക്കില്ലെന്നും പ്രിയാമണി പറയുന്നു.

Ads By Google

എനിക്ക് വരുന്ന ഓഫറുകളില്‍ നിന്ന് ഇഷ്ടമുള്ളത്  തിരഞ്ഞെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അതിന് ബോളിവുഡെന്നോ മറ്റേതെങ്കിലും സിനിമാ രംഗമെന്നോ ഇല്ല.

കത്രീന കൈഫ്, മലൈക അറോറ, മല്ലികാ ഷെരാവത്ത് തുടങ്ങിയ താരറാണികള്‍ ബോളിവുഡില്‍ തകര്‍ത്തഭിനയിക്കുന്ന  ഐറ്റം ലോകത്താണ് പ്രിയയും എത്തുന്നത്. എങ്കിലും തനിക്ക് ഏതെങ്കിലും തരത്തിലുള്ള പേടിയോ ആശങ്കയോ ഇല്ലെന്ന് പ്രിയാമണി പറഞ്ഞു. ഷാരൂഖിനൊപ്പമുള്ള ഷൂട്ട് തുടങ്ങാനായി താന്‍ കാത്തിരിക്കുകയാണെന്നും ഈ യുവതാരം കൂട്ടിച്ചേര്‍ത്തു.

ഈ സിനിമക്ക് വേണ്ടി തെന്നിന്ത്യന്‍ താരറാണി നയന്‍താരയെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍ നയന്‍താര വിസമ്മതം അറിയിച്ചതോടെയാണ് പ്രിയാമണിക്ക് നറുക്ക് വീണത്.