കൊച്ചി: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ വ്യാഴാഴ്ച്ച സംസ്ഥാനത്ത് സൂചനാ പണിമുടക്ക് നടത്തും. നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ആഗസ്റ്റ് 3 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും പ്രൈവറ്റ്ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു.

മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണമെന്നതാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യം എടുത്തുകളയുക, നിരക്ക് നിശ്ചയിക്കാന്‍ റഗുലേറ്ററി കമ്മീഷനെ നിയമിക്കുക, സ്വകാര്യ സബ് സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ബസ് അസോസിയേഷനുകള്‍ മുന്നോട്ടുവയ്ക്കുന്നത്.