എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ ഇന്റലിജന്‍സ് വകുപ്പിന് സ്വന്തമായി രഹസ്യ ട്വിറ്റര്‍!
എഡിറ്റര്‍
Saturday 2nd November 2013 9:26pm

twitter

വാഷിങ്ടണ്‍: മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ മറ്റൊരു പതിപ്പ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഭൂരിഭാഗം ജോലിസ്ഥലങ്ങളിലും ട്വിറ്റര്‍ ഔദ്യോഗികമായി തന്നെ നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ പെന്റഗണ്‍ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ട്വിറ്ററിന്റെ മറ്റൊരു പതിപ്പ് സ്വന്തമായി വികസിപ്പിച്ചെടുത്തു. ഇ-ചെര്‍പ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ മൈക്രോബ്ലോഗിങ് സര്‍വീസ് യഥാര്‍ത്ഥ ട്വിറ്ററിന്റെ തനിപ്പകര്‍പ്പ് തന്നെയാണ്.

2009-ല്‍ ആണ് ഇത് ഉപയോഗത്തില്‍ വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രഹസ്യ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിക്കൊണ്ട് തന്നെ വിവിധ ഏജന്‍സികള്‍ക്ക് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.

എന്നാല്‍ 2011-ലെ ലിബിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സ്വന്തം നെറ്റ് വര്‍ക്കിനെക്കാള്‍ കൂടുതല്‍ അപ് റ്റു ഡേറ്റ് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നത് സാക്ഷാല്‍ ട്വിറ്ററിന് തന്നെയാണെന്ന് ജനറല്‍മാര്‍ തിരിച്ചറിഞ്ഞു.

അതോടെ ട്വിറ്ററിന്റെ ഒരു റീഡ് ഒണ്‍ലി വേര്‍ഷന്‍ മാത്രം ലഭ്യമാക്കി കൊണ്ട് വൈറ്റ് ഹൗസ് ഉത്തരവിറക്കി. ഇ-ചെര്‍പ്പ് രണ്ടാമതായി.

Advertisement