എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ സ്വകാര്യ മേഖലയില്‍ 2030 ഓടെ 4 മില്യണ്‍ തൊഴിലവസരങ്ങള്‍
എഡിറ്റര്‍
Sunday 14th August 2016 3:12pm

tech_training

റിയാദ് : കിങ്ഡം വിഷന്‍ പദ്ധതി പ്രകാരം 2030 ഓടെ സൗദിയിലെ സ്വകാര്യമേഖലകളില്‍ 4 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രാലയം. വൈവിധ്യവത്ക്കരണത്തിലൂടെ തൊഴില്‍പദ്ധതി വിപുലീകരിക്കണമെന്നും ഓക്‌സ്‌ഫോര്‍ഡ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

അടുത്ത 15 വര്‍ഷത്തിനിടെ പൊതു-സ്വകാര്യ മേഖലകളില്‍ 8 മില്യണ്‍ തൊഴിലവസരങ്ങളാണ് സൗദി സൃഷ്ടിക്കേണ്ടത്. രാജ്യത്തെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണെന്നും പഠനം വ്യക്തമാക്കുന്നു. ബിരുദദാരികളുടെ എണ്ണത്തിലുള്ള വര്‍ധനവിനെ അടിസ്ഥാനമാക്കിയാണ് തൊഴില്‍വിഭജനം നടത്തുക.

മൂന്ന് ലക്ഷത്തിലേറെ പേര്‍ ബിരുദംനേടി പുറത്തിറങ്ങുമ്പോള്‍ അതില്‍ മുപ്പതോ നാല്‍പ്പതോ ശതമാനം ആളുകള്‍ മാത്രമാണ് തൊഴിലിടങ്ങളില്‍ എത്തിപു്‌പെടുന്നത്. 6.4 മില്യണ്‍ ആളുകലില്‍ 4.2 ശതമാനം പേരെ പബ്ലിക് സെക്ടറിലും 1.6 മില്യണ്‍ ആളുകളെ പ്രൈവറ്റ് സെക്ടറിലും പ്രവേശിപ്പിക്കേണ്ടതായുണ്്.

സൗദിയിലെ സൈനിക വ്യവസായ മേഖലകളില്‍ 1,90000 പേരുണ്ടെങ്കില്‍ അതില്‍ സൗദി പൗരന്‍മാരുടെ എണ്ണം വെറും 4000 മാത്രമാണ്. ആഭ്യന്തരതുകയില്‍ നിന്നും 28.5 ബില്യണ്‍ ഡോളറാണ് ഈ മേഖലയിലേക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നത്.

Advertisement