എഡിറ്റര്‍
എഡിറ്റര്‍
ഫീസ് വര്‍ധന; സൗദിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 16th August 2016 2:58pm

privat school saudi

റിയാദ്: സൗദിയിലെ സ്വകാര്യ സ്്കൂളുകള്‍ അനിയന്ത്രിതമായി ഫീസ് വര്‍ധന നടപ്പാക്കുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി കൂടാതെ ഫീസ് വര്‍ധന നടപ്പാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യമേഖലകളില്‍ ഇന്‍ഷുറന്‍സ് പോളിസി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് മന്ത്രാലയം രംഗത്തെത്തിയത്.

നിലവില്‍ തന്നെ അധികതുകയാണ് പല സ്‌കൂളുകളും വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. ഓരോ സ്‌കൂളുകളും അവര്‍ ഈടാക്കുന്ന ഫീസിന്റെ വിശദവിവരങ്ങള്‍ ്അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിയമമുണ്ട്. എല്ലാവര്‍ക്കും കാണാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ വക്താക്കള്‍ വ്യക്തമാക്കുന്നു.

കൗണ്‍സില്‍ ഓഫ് കോപ്പറേറ്റിവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആണ് സ്വകാര്യ സ്‌കൂളുകളേയും ഫോറിന്‍ സ്‌കൂളുകളേയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് നിയമപ്രകാരം എല്ലാ തൊഴിലാളികളും- എല്ലാ സ്വദേശികളും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴിലായിരിക്കണമെന്നും  സിസി എച്ച് ഐ വക്താവ് യാസര്‍ മാലിക് പറയുന്നു.

എന്നാല്‍ ഇത്തരമൊരു നിര്‍ദേശം വന്നതിന് പിന്നാലെയാണ് സ്‌കൂളുകള്‍ ഫീസ് വര്‍ധന നടപ്പിലാക്കാന്‍ തുടങ്ങിയതെന്നാണ് അറിയുന്നത്. ആരോഗ്യഇന്‍ഷുറന്‍സ് ലഭ്യമാക്കുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താനായാണ് സ്‌കൂളുകള്‍ ഫീസ് ഉയര്‍ത്തുന്നതെന്ന് ആരോപണം നേരത്തെ തന്നെ ഉയന്നിരുന്നു.

Advertisement