kodiyery balakrishnanതൃശൂര്‍: ഡോക്ടര്‍മാരുടെ സ്വകാര്യ പ്രോക്ടീസ് പുനസ്ഥാപിച്ചത് ആശുപത്രികളെ അനാഥമാക്കുമെന്ന് മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മുന്‍കാലങ്ങളിലെ അവസ്ഥയിലേക്ക് സര്‍ക്കാരാശുപത്രികളെ തള്ളിവിടുകയാണ് ഇതിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനുവേണ്ടി വ്യാപകമായ അഴിമതിയും പണപ്പിരിവും നടന്നിട്ടുണ്ട്. ആരാണ് തന്നെ സമീപിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യപ്രാക്ടീസ് അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു.