Categories

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും. നഴ്‌സുമാരുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടേതാണ് തീരുമാനം.

അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുമെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഈ മാസം 17 മുതല്‍ നഴ്സുമാര്‍ സമ്പുര്‍ണ പണിമുടക്ക് നഴ്സുമാര്‍ പ്രഖ്യാപിച്ചിരുന്നു. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നഴ്‌സുമാരുടെ സംഘടനകളുടെ നിലപാട്.


Dont Miss നഴ്‌സുമാരുടെ സമരത്തിലും തീവ്രവാദി ബന്ധം ആരോപിക്കാന്‍ പൊലീസ് നീക്കം


സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാമെന്ന അറിയിച്ചിട്ടുള്ള മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്നും യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

16ാം തീയതി വരെയാണ് മാനേജ്മെന്റുകള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. അതിന് മുമ്പായി 20,000 രൂപ ശമ്പളം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്നും പണിമുടക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെ ചില ആശുപത്രികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും യു.എന്‍.എ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വാകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്നും കഴിയന്നതെല്ലാം ചെയ്തുവെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.